INGWC-2020

NEWS AND UPDATES

TENDER NOTICE FOR SERVING FOOD AND REFRESHMENT ITEMS

മൂന്നാമത് ഇന്ത്യൻ നാഷണൽ ഗ്രൗണ്ട് വാട്ടർ കോൺഫറൻസ് (ഐ. എൻ. ജി. ഡബ്ള്യു. സി.- 2020) ജല വിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM) കോഴിക്കോടിന്റെയും അസോസിയേഷൻ ഓഫ് ഗ്ലോബൽ ഗ്രൗണ്ട് വാട്ടർ സയന്റിസ്റ്റിന്റെയും (എ.ജി.ജി. എസ്-ഇന്ത്യ) സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡിന്റെയും (സി.ജി.ഡബ്ള്യു.ബി.),എൻ. ഐ. ടി. കോഴിക്കോടിന്റെയും ജിയോ ഫോറം (എം.സ്.)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സി. ഡബ്ള്യു. ആർ. ഡി. എം.) കോഴിക്കോട് വച്ച് 2020 ഫെബ്രുവരി 18 മുതൽ 20 വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനു മുന്നോടിയായി 17.02.2020 -നു പ്രീ കോൺഫറൻസ് വർക്ക് ഷോപ്പും നടക്കുന്നതാണ്. കേരളത്തിന്റെ അകത്തു നിന്നും പുറത്തു നിന്നുമായി ഏകദേശം 300- ഓളം പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച സംസ്ഥാന/കേന്ദ്ര ഗവ: ന്റെ ലൈസൻസ് ഉള്ളതും പ്രവർത്തന മികവുള്ളതുമായ കേറ്ററേഴ്‌സിൽ നിന്നും ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പ്രസ്തുത ദർഘാസിനായുള്ള അപേക്ഷ ഫോറം സി.ഡബ്ള്യു. ആർ.ഡി.എം. ൽ 01.02.2020 ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി (900+GST12%+1% KFC) രൂപ നൽകി കൈപ്പറ്റുകയോ അല്ലെങ്കിൽ CWRDM വെബ്സൈറ്റിൽ (www.cwrdm.org) നിന്നോ INGWC-2020 വെബ്സൈറ്റിൽ (www.ingwc2020.in) നിന്നോ ഡൌൺലോഡ് ചെയ്ത ഫോറത്തോടൊപ്പം നിർദിഷ്ട തുകയുടെ DD CWRDM, Kozhikode എന്ന പേരിൽ ദർഘാസ് സമർപ്പിക്കേണ്ടതാണ്. കൂടാതെ Rs. 4500/- (നാലായിരത്തി അഞ്ഞൂറ്) രൂപയുടെ മറ്റൊരു DD നിരതദ്രവ്യമായി (EMD) കോഴിക്കോട് CWRDM ന്റെ പേരിൽ ദർഘാസിൽ ഉൾപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. ദർഘാസിനോടൊപ്പം താഴെപറയുന്ന രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

1. ദർഘാസ് പ്രമാണങ്ങളുടെ വിലയുടെ രസീത്/ DD
2. EMD
3. Copy of PAN Card
4. Copy of FSSAI license
5. GST Registration Certificate
6. മുൻ പരിചയം
തെളിയിക്കുവാനുള്ള രേഖകൾ (200-ൽ കൂടുതൽ പേർ പങ്കെടുത്ത രണ്ടിലധികം ദിവസം ദൈർഘ്യമുള്ള പരിപാടികൾ)
7. അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ

മുദ്ര ചെയ്ത ദർഘാസുകൾ 05.02.2020- നു ഉച്ചയ്ക്ക് 2.30 നു മുൻപായി CWRDM കുന്ദമംഗലം ഓഫീസിൽ എത്തിക്കേണ്ടതാണ്. നിർദിഷ്ട സമയത്തിന് ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കവറിന് മുകളിലായി QUOTATION FOR COOKING AND SERVING FOOD FOR INGWC – 2020 എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കണം. അന്നേ ദിവസം 3.00 മണിക്ക് ദർഘാസുകൾ തുറക്കപ്പെടും. മേൽപ്പറഞ്ഞ രേഖകൾ ഇല്ലാത്ത പക്ഷം ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനറുടെ തീരുമാനം അന്തിമമായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട ബിഡർ സെക്യൂരിറ്റിയായി Rs. 50,000/- (അൻപതിനായിരം) രൂപയുടെ ഗ്യാരണ്ടി CWRDM-ന്റെ പേരിൽ നൽകേണ്ടതാണ്. ആവശ്യമായ മുദ്ര പേപ്പറിൽ എഗ്രിമെന്റ് വെയ്‌ക്കേണ്ടതുമാണ്. ബിഡർ കൃത്യ നിർവഹണത്തിൽ നിന്ന് പിന്മാറുന്ന പക്ഷം EMD യിൽ നിന്നും ഗ്യാരണ്ടീ യിൽ നിന്നും സർക്കാരിന്/സംഘാടകർക്ക് വരുന്ന നഷ്ടം ഈടാക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ബിഡർ ഒരു കാരണവശാലും ഭക്ഷണ വിതരണത്തിലോ ഗുണമേന്മയിലോ യാതൊരു വിധ വീഴ്ചയും വരുത്തുവാൻ പാടുള്ളതല്ല. മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ഉചിതമായ നടപടി സ്വീകരിക്കാനും വേണ്ടി വന്നാൽ EMD യും ജാമ്യ തുകയും കണ്ടു കെട്ടുവാനും കമ്മിറ്റിക്ക് അധികാരമുണ്ട്. കൃത്യ നിർവ്വഹണത്തിനു ശേഷം ബില്ല് / (GST പ്രകാരമുള്ളത്) കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതും അത് പരിശോധനയ്ക്ക് വിധേയമാക്കുന്നതുമാണ്. കമ്മിറ്റിക്ക് തൃപ്തികരമെന്നു ബോധ്യപ്പെട്ടാൽ പ്രസ്തുത തുകയും അതിനോടൊപ്പം EMDയും ബാങ്ക് ഗ്യാരണ്ടിയും തിരികെ നൽകുന്നതാണ്. ടെൻഡർ സംബന്ധമായ എല്ലാ സംശയങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്.

ഫുഡ് & റിഫ്രഷ്മെന്റ് കമ്മിറ്റി,
INGWC-2020 സി.ഡബ്ള്യു.ആർ.ഡി.എം
കുന്ദമംഗലം – പി. ഒ.
കോഴിക്കോട് – 673571
ഫോൺ: 9447029293 7012906698 9048944410

Close Menu